Tuesday, April 30, 2024
indiaNews

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ;വിലാപയാത്ര ആരംഭിച്ചു

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം വിലാപയാത്ര ആരംഭിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്ര ആരംഭിച്ചു.അല്‍പസമയത്തിനകം വിലാപയാത്രയായി സംസ്‌കാരം നടക്കുന്ന ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ എത്തിക്കും.ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ പത്തുമണിയോടെയാണ് മൃതദേഹങ്ങള്‍ സൈനീക വാഹനത്തില്‍ വസതിയില്‍ എത്തിച്ചത്.