Monday, May 13, 2024
HealthkeralaNews

ഉത്തര്‍ പ്രദേശില്‍ അപൂര്‍വ്വ രോഗം പടരുന്നു; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ അപൂര്‍വ്വ രോഗം പടരുന്നു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. 80 ഓളം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മഥുരയിലെ കോണ്‍ ഗ്രാമത്തിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

         ഒന്നും രണ്ടും ആറും വയസുളള കുട്ടികള്‍ ഉള്‍പ്പെടെ 6 പേരാണ് അപൂര്‍വ്വ രോഗം ബാധിച്ച് മരിച്ചത്. രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.                                                                                                                                                     രാജസ്ഥാനിലെ ഭാരത്പൂരിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഗ്രാമത്തില്‍ ഡോക്ടര്‍മാര്‍ എത്തി സാമ്പിളുകള്‍ ശേഖരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാച്ന ഗുപ്ത അറിയിച്ചു. മലേരിയ, ഡെങ്കിപ്പനി, കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്ക്ക് വേണ്ടിയാണ് സാമ്പിളുകള്‍ ശേഖരിച്ചത്.