Friday, May 3, 2024
keralaNewspolitics

ഷിബു ബേബിജോണ്‍ ആറു മാസത്തേക്ക് അവധിയെടുത്തു ; യുഡിഎഫ് വിടണമെന്നും ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആര്‍എസ്പി നേതാവും ചവറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷിബി ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തിരിന്നില്ല. അതിനു പിന്നാലെയാണ് അവധിയെടുത്തിരിക്കുന്നത്. പാര്‍ട്ടി യുഡിഎഫ് വിടണമെന്ന ആവശ്യവും ശക്തമാകുന്നു. തുടര്‍ച്ചയായുള്ള രണ്ടു തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ തല്‍ക്കാലം യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് കൊല്ലം ജില്ലാഘടകം നേതൃത്വത്തിന് കത്ത് നല്‍കി.പാര്‍ട്ടി നേതാവ് ഷിബു ബേബിജോണ്‍ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന ആദ്യ യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടുനിന്നിരുന്നു. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് തങ്ങളെയും ബാധിച്ചതെന്ന വിലയിരുത്തല്‍ ആര്‍എസ്പിയ്ക്കുണ്ട്.

മത്സരിച്ച അഞ്ചു സീറ്റിലും ആര്‍എസ്പി തോറ്റിരുന്നു. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയുടെ താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.ഘടകകക്ഷികളെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ഷിബുവും നേരത്തെ ഉന്നയിച്ചിരുന്നു.താഴേ തട്ടില്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നായിരുന്നു വെള്ളിയാഴ്ച യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികളും പറഞ്ഞത്.ആര്‍എസ്പി പാര്‍ട്ടിയില്‍ നിന്നും വലിയ ചോര്‍ച്ചയുണ്ടാകുന്നതായി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലും വിലയിരുത്തല്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വിടുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതും. അതേസമയം തന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ട എന്ന നിലപാടിലാണ് നേതൃത്വം. എന്നിരുന്നാലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള യോഗം ജൂണ്‍ 1 ന് ചേരുന്നുണ്ട്.

പാര്‍ട്ടിയില്‍ തന്റെ വാക്കുകള്‍ക്ക് വില കിട്ടുന്നില്ലെന്ന ആക്ഷേപം ഷിബു ബേബി?ജോണിനുണ്ട്. ചവറയില്‍ വിജയം ഉറപ്പിച്ചതായിരുന്നു ഇത്തവണ ഷിബു ബേബി ജോണ്‍ മത്സരത്തിനിറങ്ങിയത്.എന്നാല്‍ ഫലം വന്നപ്പോള്‍ 2016-ലേത് പോലെ തന്നെയായി കാര്യങ്ങള്‍. ചവറയ്ക്ക് ഒപ്പം വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കുന്നത്തൂരും ഇരവിപുരവും പോയതോടെ തുടര്‍ച്ചയായി രണ്ടാം നിയമസഭയിലും പാര്‍ട്ടിയ്ക്ക് പ്രാതിനിധ്യമില്ലാതായി.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷിബു അവധിയെടുത്തതെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഷിബുബേബിജോണ്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രമായിട്ടാണ് വിട്ടു നില്‍ക്കലിനെ പ്രതിയോഗികള്‍ വിലയിരുത്തുന്നത്.