Friday, May 3, 2024
keralaNews

ഷാരൂഖ് ഖാന്റെ മകന് മയക്കുമരുന്ന് നല്‍കിയത് മലയാളി

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്. മലയാളിയാണ് ആര്യന്‍ ഖാന് മയക്കുമരുന്ന് കൈമാറിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.സംഭവത്തില്‍ ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.ആര്യന്റെയും അര്‍ബാസിന്റെ മൊബൈല്‍ ചാറ്റില്‍നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്.മയക്കുമരുന്നു നല്‍കിയത് ശ്രേയസ് ആണെന്നാണു റിപ്പോര്‍ട്ട്.അതേസമയം തങ്ങള്‍ക്ക് ലഹരി മരുന്ന് നല്‍കിയത് ആരാണെന്ന് താരപുത്രനും സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു.ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.