Thursday, May 2, 2024
keralaNews

ഷാനിമോൾക്കൊരു കൈതാങ്ങായി നാളെ ബസ് സർവീസ്. 

കഴിഞ്ഞ ദിവസം പാറത്തോട് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ്  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാറത്തോട് ഇടപറമ്പിൽ വീട്ടിൽ സാബുവിൻ്റെയും ലൈലയുടെയും മകളായ ഷാനി സാബുവിന് കൈതാങ്ങായി
നാളെ 27/ ബുധനാഴ്ച  ബസ് സർവീസ്.എരുമേലി – മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന അറഫ ബസാണ് ഉടമയും,തൊഴിലാളികളും ചേർന്ന് ഷാനിമോൾക്കായി സർവ്വീസ് നടത്തുന്നത്.കഴിഞ്ഞ ദിവസം ഷാനിമോൾക്ക് സെറ ബസ്  ഉടമകൾ ഇത്തരത്തിൽ ഒരു ദിവസത്തെ കളക്ഷൻ ചികിൽസക്കായി നൽകിയിരുന്നു . ഇതു കൂടാതെയാണ് നാളെ അറഫ ബസ് ഉടമകളും ഷാനിമോൾക്കായി സർവ്വീസ് നടത്തുന്നത്.എരുമേലി സേഫ് സോണിൻ്റെ ചീഫ് കൺട്രോളിംഗ് ഓഫീസറായിരുന്നഷാനവാസ് കരീമിന്റെയും സഹപ്രവർത്തകരുടേയും
നേതൃത്വത്തിൽ ഷാനി സാബുവിൻ്റെ ചികിത്സക്കുവേണ്ടിയാണ്   എരുമേലി സേഫ് സോൺ ടീം മുൻ കൈ എടുത്ത് സഹായം നൽകിയിരുന്നു.  ഈ കുട്ടിയുടെ തുടർ ചികിത്സക്കായി ഇനിയും പണം കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ
ഭാഗമായാണ് സ്വകാര്യ ബസ് ഉടമകളും,  തൊഴിലാളികളും  രംഗത്തെത്തിയിരിക്കുന്ന
ത് .ഔവർലേഡി ബസും,അറഫ ബസും നാളെ ലഭിക്കുന്നതുക സഹായമായി നൽകുമെന്നും  എരുമേലി സേഫ് സോണിൻ്റെ ചീഫ് കൺട്രോളിംഗ് ഓഫീസർ  ഷാനവാസ് കരീം പറഞ്ഞു.കുട്ടിക്കാനം മരിയൻ കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ് ഷാനിമോൾ .