Wednesday, May 22, 2024
indiaNews

ഡല്‍ഹിയില്‍ യുദ്ധക്കളം; സംഘര്‍ഷത്തില്‍ ഒരു മരണം

ന്യൂഡല്‍ഹി രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഇവിടെ പോലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചതായി സമരക്കാര്‍ പറയുന്നു. മൃതദേഹം പോലീസ് കൊണ്ട് പോയെന്നും അവര്‍ ആരോപിക്കുന്നു.

പലയിടത്തും മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ആരംഭിച്ചത്. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍ച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ഡല്‍ഹി നഗരത്തിലേക്കു പ്രവേശിച്ചു.

കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

എന്നാല്‍ നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു