Monday, April 29, 2024
keralaNewspolitics

സിഐടിയു പ്രചരണജാഥ 20ന് എരുമേലിയില്‍.

കാര്‍ഷിക മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും, കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും
സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രചരണജാഥ നടക്കുന്നത്.പ്രചരണ ജാഥ 20 ന് എരുമേലിയില്‍ എത്തും.സിഐടിയു ജില്ലാ പ്രസിഡന്റ് റ്റി.ആര്‍ രഘുനാഥന്‍ , സെക്രട്ടറി എ. വി റസ്സല്‍ എന്നിവര്‍ ക്യാപ്റ്റന്‍മാരായി ജില്ലയില്‍ രണ്ട് ജാഥകളാണ് നടക്കുന്നത്.എരുമേലിയില്‍ റ്റി ആര്‍ രഘുനാഥന്‍ നയിക്കുന്ന പ്രചരണജാഥ വൈകുന്നേരം 4 മണിക്ക് എരുമേലിയില്‍ എത്തും.തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്യും.