Saturday, May 4, 2024
keralaNews

ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാന്‍ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ആനയെ ഉയര്‍ത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.