Friday, May 3, 2024
keralaNews

ശരണ്യ ബസിന്റെ അമിത വേഗത ;എരുമേലിയിൽ കെ എസ് ആർ റ്റി ബസ് മൺതിട്ടയിലിടിച്ച് നിർത്തി. 

എരുമേലി: ശരണ്യ ബസിന്റെ അമിത വേഗത കണ്ട് അപകടം
തോന്നിയ  കെ എസ് ആർ റ്റി ഡ്രൈവർ ബസ്  മൺതിട്ടയിലിടിച്ച് നിർത്തി.വൻ  അപകടം ഒഴിവായി.എരുമേലി – മുണ്ടക്കയം സംസ്ഥാന പാതയിൽ പ്രൊപ്പോസ് (ആനക്കല്ല്)  സമീപം ഇന്ന്  നാല് മണിയോടെയായിരുന്നു സംഭവം. കെ എസ് ആർ റ്റി സി ബസ് മുണ്ടക്കയം ഭാഗത്തേക്കും -ശരണ്യ ബസ് എരുമേലിയിലേക്കും വരുകയായിരുന്നു. മുണ്ടക്കയം ഭാഗത്തു നിന്നും വരുയായിരുന്ന ശരണ്യ ബസ് റോഡിന്റെ വളവിന് സമീപം അമിത വേഗത്തിൽ അപകടകരമാംവിധം വരുന്നത് കണ്ടാണ് എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്ക്  പോകുകയായിരുന്ന കെ എസ് ആർ റ്റി സി ബസ് മൺതിട്ടയിൽ ഇടിച്ച് നിർത്തേണ്ടി വന്നെതെന്നും  കെ എസ് ആർ റ്റി സി ജീവനക്കാർ പറഞ്ഞു. ബസിന്റെ ഇടത് വശം തകരുകയും ചെയ്തു.എന്നാൽ  ശരണ്യ ബസ് നിർത്താതെ പോകുകയായിരുന്നുവെന്നും അവർ പറഞ്ഞു. ശരണ്യ ബസിന് സർവ്വീസ് പെർമിറ്റ് ഇല്ലാത്ത റൂട്ടിൽക്കൂടിയാണ് വന്നതെന്നും ഇവർ പറഞ്ഞു. യാത്രക്കാർ ഉണ്ടായിരുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിച്ച്  വൻ അപകടം ഉണ്ടാകാതെ ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തിയതാണ് രക്ഷയായത്.