Friday, May 3, 2024
indiaNews

ബില്‍ അടക്കാതെ ഹോട്ടലുകാരനെ പറ്റിച്ച് 43കാരന്‍ കടന്നുകളഞ്ഞു.

ബില്‍ അടക്കാതെ ഹോട്ടലുകാരനെ പറ്റിച്ച് 43കാരന്‍ കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ കഴിഞ്ഞ എട്ട് മാസമായി രണ്ട് മുറിയെടുത്ത് താമസിച്ചതിന്റെ ചിലവായ 25 ലക്ഷം രൂപ അടയ്ക്കാതെയാണ് ഇയാള്‍ മുങ്ങിയത്. ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി മുരളി കമ്മത്തിനായുള്ള തിരച്ചിലിലാണ് പോലീസ്. അന്ധേരി സ്വദേശിയായ പ്രതി 2020 നവംബറിലാണ് ഖാര്‍ഘര്‍ പ്രദേശത്തെ ‘ഹോട്ടല്‍ ത്രീസ്റ്റാറി’ല്‍ മുറിയെടുത്തത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഹോട്ടലുകാരെ ധരിപ്പിച്ചത് . ഒരു മുറി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും മറ്റൊന്ന് വ്യക്തിപരമായ കാര്യങ്ങള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ടു. പണം മാസാവസാനം തരാമെന്ന് ഉറപ്പുനല്‍കുകയും ബദലായി പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 2021 ജൂലൈ ആയിട്ടും പണമൊന്നും നല്‍കിയില്ല.പെട്ടന്നൊരു ദിവസമാണ് മുറിയില്‍ ലാപ്ടോപും മൊബൈല്‍ ഫോണും ഉപേക്ഷിച്ച് ടോയ്ലെറ്റിന്റെ ജനാല വഴി ഇയാള്‍ രക്ഷപ്പെട്ട വിവരം ഹോട്ടലുകാര്‍ മനസിലാക്കിയത്. ഉടന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.