Friday, May 3, 2024
keralaNews

ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കും; മന്ത്രിസഭ.

ശബരിമല യുവതീപ്രവേശന വിഷയത്തിലും, പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുന്നത്.ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസും ആവശ്യപ്പെട്ടിരുന്നു. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകള്‍ കാരണം പലര്‍ക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു.