Sunday, May 19, 2024
indiaSportsworld

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് ആദ്യ കിരീടം

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം.                                                                             സ്‌കോര്‍: 21-9, 11-21, 21-15. പി വി സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്റെ മൂന്നാം കിരീടം കൂടിയാണ്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു. സെമിയില്‍ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.