Friday, May 3, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം; എരുമേലി കെ എസ് ആര്‍ റ്റി സി ക്ക് 70 ലക്ഷത്തിന്റെ അധിക വരുമാനം

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലി – പമ്പ സര്‍വ്വീസ് നടത്തിയതില്‍ എരുമേലി കെ എസ് ആര്‍ റ്റി സി ക്ക് 70 ലക്ഷത്തിന്റെ അധിക വരുമാനം. 2023
നവംബര്‍ 17 മുതല്‍ ജനുവരി 20 വരെയുള്ള കണക്കില്‍ ആകെ വരുമാനം 2 കോടി 34 ലക്ഷം രൂപയാണ് .

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ലക്ഷം രൂപയുടെ അധിക വരുമാനം. മണ്ഡലകാലത്ത് – 15 ബസും, മകരവിളക്ക് കാലത്ത് രണ്ട് ബസ് കൂട്ടി 17 ബസുകളാണ് സര്‍വീസ് നടത്തിയത്.
5288 സര്‍വീസുകള്‍ നടത്തി. 2.78 ലക്ഷം തീര്‍ത്ഥാടകരാണ് യാത്ര ചെയ്തത് . മകര വിളക്കിന് മാത്രം 1980 സര്‍വ്വീസുകള്‍ നടത്തിയെന്നും അധികൃതര്‍ പറഞ്ഞു.

ഒരു കിലോമീറ്ററിന് 93 രൂപ ലഭിച്ചു. ശരാശരി ഒരു ബസിന് 45000 രൂപയാണ് വരുമാനമായി കണക്കുന്നത് . തീര്‍ത്ഥാടകരുടെ തിരക്ക് മൂലം സര്‍വ്വീസിന് പോയ ബസുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് തിരിച്ച് വരാന്‍ വൈകിയതിനെ തുടര്‍ന്ന്  എരുമേലിയില്‍ സര്‍വ്വീസിന് ബസുകളുടെ കുറവ് അനുഭവപ്പെട്ടിരുന്നു.