Thursday, May 16, 2024
educationkeralaNews

ക്യാംപസില്‍ 6 മണിക്ക് ശേഷം ആരെയും അനുവദിക്കില്ല

കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും.

ആറ് മണിക്ക് ശേഷം ആരെയും ക്യാംപസില്‍ അനുവദിക്കില്ല. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കാനും ക്യാംപസില്‍ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് സംഘര്‍ഷങ്ങളില്‍ പരിക്കേറ്റത്. എസ്എഫ്‌ഐ, കെ എസ് യു, ഫ്രറ്റേണിറ്റി സംഘടനകളില്‍ പെട്ടവര്‍ക്കാണ് പരിക്ക്.