Wednesday, April 24, 2024
keralaLocal NewsNews

ശ്രീനാരായണഗുരുദേവനും,അയ്യന്‍കാളിയും കേരളത്തിന്റെ ചരിത്രം മാറ്റി കുറിച്ചു ; എന്‍ .ഹരി

ചിങ്ങമാസം കേരളത്തിന് നല്‍കിയ സമൂഹിക  പരിഷ്‌കര്‍ത്താക്കളില്‍ , കേരളത്തിന്റെ ചരിത്രം മാറ്റി കുറിച്ചത്  ശ്രീനാരായണഗുരുദേവനും,                           അയ്യന്‍കാളിയുമാണ് ബി ജെ പി നേതാവ് എന്‍ .ഹരി പറഞ്ഞു.ചതയദിനത്തില്‍ പാല ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുവരുടേയും ദര്‍ശനങ്ങള്‍ സമൂഹിക അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാട്ടം കേരള ചരിത്രം തന്നെയാണ്.ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ ജന്മംകൊണ്ട ഗുരുദേവന്‍ ആധ്യാത്മിക വിപ്ലവത്തിലൂടെ അയിത്തം കൊടികുത്തിവാണ കാലത്ത് അവര്‍ണര്‍ക്ക് സവര്‍ണര്‍ ചാര്‍ത്തി കൊടുത്ത മാടനും,മറുതയില്‍ നിന്നും മഹാദേവനും,സുബ്രംമണ്യനും,ദേവിയും തങ്ങള്‍ക്കന്യമല്ലെന്ന് തെളിയിച്ചത് ശ്രീനാരായണ ഗുരുദേവനാണ്.

വിദ്യാഭ്യാസത്തിനായി കഠിന പ്രയ്‌നം നടത്തിയ അയ്യന്‍ങ്കാളിയും ഇതേ സാമൂഹ്യ നവോത്ഥാന മേഖലയില്‍ ശ്രദ്ധേയമാക്കി.അക്ഷരങ്ങള്‍ ആയുധമാക്കാന്‍ വിദ്യാലയങ്ങള്‍ വേണമെന്നും, ജാതിമത ചിന്താഗതികള്‍ക്കതീതമായി ശക്തരാകാന്‍ സംഘടനയാണ് ആവശ്യമെന്നും ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞു.ഗുരുദേവ ദര്‍ശനങ്ങളെ സര്‍ക്കാര്‍ പാട്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു . പാലാ നിയോജക മണ്ഡലം ജന: സെ.സരീഷ് കുമാര്‍. കണ്ണന്‍ കോഴിമുട്ടാങ്കല്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു .