Friday, May 3, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഉച്ചക്ക് (4-08-2022)red alert പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇപ്പോള്‍ ലഭിക്കുന്ന ശാസ്ത്രീയ കാലാവസ്ഥ പ്രവചന മാതൃകകള്‍ ഉച്ചക്ക് ശേഷം പമ്പാ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലും ഏവരുടെയും സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു മണിക്കുശേഷം പമ്പയില്‍നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ലെന്ന് ജില്ലാ ഭരണകൂടം.സന്നിധാനത്തുള്ള ഭക്തര്‍ ആറു മണിക്കു മുന്‍പ്  മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നു അഭ്യര്‍ത്ഥിക്കുന്നു. ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിയന്ത്രണം ഭക്തര്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.