Friday, May 3, 2024
indiaNewsObituaryUncategorized

യുപിയില്‍ ദലിത് സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവം: നാലു പേര്‍ കസ്റ്റഡിയില്‍

ലക്‌നൗ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേര്‍ കസ്റ്റഡിയില്‍. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോട്ടര്‍ സൈക്കിളിലെത്തിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം പറയുന്നു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.