Sunday, April 28, 2024
keralaNewsObituary

ശബരിമലയില്‍ 12 വയസുള്ള മാളികപ്പുറം കുഴഞ്ഞുവീണ് മരിച്ചു

പമ്പ: ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസുള്ള മാളികപ്പുറം കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശിനി പത്മശ്രീയാണ് മരിച്ചത്.

കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തിക്കിനും തിരക്കിനുമിടയില്‍ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.