Friday, April 26, 2024
AstrologykeralaNews

ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ നടത്തും

തിരുവനന്തപുരം ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്‍േറതാണ് തീരുമാനം. നേരത്തെ പൊലീസ് ആയിരുന്നു ക്യൂ സംവിധാനത്തിനു വേണ്ട കാര്യങ്ങള്‍ നിര്‍വഹിച്ചത്.                                                     

ഇതിനായി ദേവസ്വം ബോര്‍ഡിന്റെ ഐ.ടി സംവിധാനം ശക്തിപ്പെടുത്തുകയും ആവശ്യമെങ്കില്‍ പൊലീസ് സാങ്കേതിക സഹായം നല്‍കുകയും ചെയ്യും.കോവിഡ് കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ഇനിയും തുടരണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.