Tuesday, May 7, 2024
keralaNewspolitics

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മുദ്രാവാക്യം പ്രകോപനപരം: വെള്ളാപ്പള്ളി

ആലപ്പുഴ. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായതു വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വിദ്വേഷ മുദ്രാവാക്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. രണ്ട് സമുദായങ്ങളെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ല. കുട്ടി നിഷ്‌കളങ്കനാണ്. അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു.

മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെയും അദ്ദേഹം വിമര്‍ശിച്ചു. നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് പി.സി.ജോര്‍ജ് വായ തുറക്കുന്നത്.

വാര്‍ത്താ പുരുഷനാകാനാണ് അദ്ദേഹത്തിന്റെ ശ്രമം. മത സൗഹാര്‍ദ്ദത്തെപ്പറ്റി പറയാന്‍ പി.സി.ജോര്‍ജിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ റാലിക്കെത്തിയതായിരുന്നു വെള്ളാപ്പള്ളി നടേശന്‍.