Friday, March 29, 2024
keralaNews

നിലക്കല്‍ മുതല്‍ പമ്പ വരെ റോഡിരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.

കൊച്ചി:നിലക്കല്‍ മുതല്‍ പമ്പ വരെ റോഡിരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പാക്കണം.സ്‌പെഷല്‍ കമ്മീഷണര്‍ വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.