Saturday, April 27, 2024
keralaNews

ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന ‘കൊറോണ’ പ്രസവിച്ചു..

കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ‘കൊറോണ’ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.കൊല്ലം മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പ്രസവിച്ചത്. 24കാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണിത്.അര്‍പ്പിത എന്ന് പേരിട്ട കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.ഗര്‍ഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ മാസം 10ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ 2.30നായിരുന്നു പ്രസവം.കൊല്ലം മതിലില്‍ കാട്ടുവിളി വീട്ടില്‍ ആര്‍ട്ടിസ്റ്റ് തോമസിന്റെ ഇരട്ടമക്കളാണ് കൊറോണയും കോറലും. പ്രകാശവലയം എന്ന അര്‍ത്ഥത്തിലാണ് മകള്‍ക്ക് കൊറോണ എന്ന് പേരിട്ടതെന്ന് പിതാവ് പറയുന്നു. പ്രവാസിയായ ജിനു- കൊറോണ ദമ്പതികളുടെ മൂത്തമകന്‍ അഞ്ചു വയസുകാരന്‍ അര്‍ണബാണ്.കൊറോണ എന്നത് മകളുടെ പേരില്‍ മാത്രമല്ല, തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിന്റെ പേരും കൊറോണ എന്നാണ്. കോവിഡ് കാലത്ത് അടച്ചതിനാല്‍ ഇപ്പോള്‍ വീട്ടിലാണ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്.