Friday, May 3, 2024
educationkeralaNews

സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ ഇനി ശനിയാഴ്ച അവധി

സംസ്ഥാനത്ത് വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ ഇനി ശനിയാഴ്ച അവധി.വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയാണ് വി.എച്ച്.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം.ആഴ്ചയില്‍ ആറു ദിവസമെന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്‍.എസ്. ക്യു എഫ് പഠന സംവിധാനം നിലവില്‍ വന്നതോടെ പഠന സമയം 1120 മണിക്കൂറില്‍ നിന്നും 600 ആയി കുറഞ്ഞു. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ്.