Saturday, May 18, 2024
keralaNews

കോവിഡ് വാക്‌സീന്‍; രണ്ടു ദിവസങ്ങളിലായി സ്വീകരിച്ചത് 1110 പേര്‍

ജില്ലയില്‍ കോവിഡ് വാക്‌സീന്‍ വിതരണം വിജയകരമായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു.ഇന്നലെ 500 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്‌സീന്‍ സ്വീകരിച്ചു. 2 ദിവസങ്ങളിലായി ജില്ലയില്‍ വാക്‌സീന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 1110 ആയി .

ശനിയാഴ്ച 610 പേരാണ് സ്വീകരിച്ചത്. 290 ആരോഗ്യ പ്രവര്‍ത്തകരാണു റജിസ്റ്റര്‍ ചെയ്ത ശേഷം സ്വീകരിക്കാന്‍ എത്താതെയിരുന്നത്. വാക്‌സീന്‍ എടുത്ത ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ല.

ഭൂരിഭാഗം പേര്‍ക്കും നേരിയ തോതിലാണു പാര്‍ശ്വ ഫലമെന്നും ആശങ്കയില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.