Friday, April 26, 2024
keralaNews

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളില്‍ മല്‍സ്യങ്ങളെ വളര്‍ത്തുന്നുവെന്നും ആ മല്‍സ്യങ്ങളെ പിടിച്ചു വില്‍ക്കാന്‍ അനുമതി നല്‍കുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വ്യക്തമാക്കി.ദേവസ്വം ബോര്‍ഡ് വക ക്ഷേത്രകുളങ്ങളില്‍ മല്‍സ്യകൃഷി നടത്തുന്നതിനോ മല്‍സ്യങ്ങള്‍ പിടിക്കുന്നതിനോ അനുമതി നല്‍കുന്നതിന് ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേസമയം തത്പരകക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ ഭക്തജനങ്ങള്‍ തള്ളിക്കളയണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു