Friday, April 26, 2024
keralaNews

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജയില്‍ എത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പെയ്സ് പാര്‍ക്കിലെ ജോലിക്ക് വേണ്ടിയാണ് സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കാക്കനാട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐ.ടി വകുപ്പിന് കീഴിലെ സ്പെയ്സ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജറായി ജോലി നേടാന്‍ സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അബദ്കര്‍ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ബി.കോമില്‍ ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയിരുന്നത്.എന്നാല്‍, സര്‍വകലാശാല ബി.കോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാര്‍ഥിനി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ രേഖാമൂലം അറിയിച്ചിരുന്നു.