Tuesday, May 7, 2024
keralaNewsObituary

വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ചാവശ്ശേരി യുപി ഹൗസില്‍ മുഹമ്മദ് സിനാന്‍ (22) ആണ് മരിച്ചത്.രാത്രിയിലായിരുന്നു അപകടം. പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. പിതാവ്: ബഷീര്‍. മാതാവ്: സൗറ. സഹോദരങ്ങള്‍: സഹ്ഫറ, ഷിറാസ്, ഷഹ്സാദ്, ഇര്‍ഫാന്‍.