Saturday, May 11, 2024
keralaNewsObituary

വൈദിക വിദ്യാര്‍ത്ഥിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന്

വാഹനാപകടത്തില്‍ മരിച്ച കാഞ്ഞിരപ്പള്ളി രൂപത വൈദിക വിദ്യാര്‍ത്ഥിയും കോരുത്തോട് കുറ്റിക്കാട്ട് ദേവസ്യ – മോളി ദമ്പതികളുടെ മകനുമായ ബ്രദര്‍

തോമസ് കുറ്റിക്കാട്ട് (25) ന്റെ സംസ്‌കാരം ഇന്ന് (31/8 ചൊവ്വ) വൈകിട്ട് അഞ്ചിന് കോരുത്തോട് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കും. ഇന്നലെ കണ്ണൂര്‍ ഇരിട്ടിയേലേയ്ക്കുള്ള യാത്രാമദ്ധ്യേ മട്ടന്നൂരില്‍ വച്ചായിരുന്നു അപകടം. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം രൂപതാ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന വി കെയറില്‍ റീജന്‍സി പരിശീലനം ചെയ്തു വരികയായിരുന്നു അദ്ദേഹം.സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹോദരങ്ങള്‍ ജോമോന്‍, ജൂലി.