Saturday, May 18, 2024
keralaNews

ശബരിമല സ്ത്രീ പ്രവേശനം ;പൗരത്വനിയമഭേദഗതി; പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിയമതടസ്സം ആരോപിച്ച് കോടതികള്‍.

ശബരിമല സ്ത്രീ പ്രവേശനം പൗരത്വനിയമഭേദഗതി പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിയമതടസ്സം ആരോപിച്ച് കോടതികള്‍. പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ 835 കേസുകളില്‍ പിന്‍വലിക്കാനായത് രണ്ടു കേസുമാത്രം. ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 1300 ലധികം കേസുകളില്‍ പിന്‍വലിച്ചത് എട്ടു കേസുകളും.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാറെടുത്ത നിര്‍ണായക തീരുമാനമായിരുന്നു ശബരിമല- പൗരത്വ പ്രതിഷേധ കേസുകളുടെ പിന്‍വലിക്കല്‍. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനായിരുന്നു തീരുമാനം എടുത്തിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് സര്‍ക്കാര്‍ കേസു പിന്‍വലിക്കുന്നതില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പുറത്തുകൊണ്ടുവന്നത്.