Tuesday, April 30, 2024
keralaNews

വൈദിക യോഗം എരുമേലി യൂണിയൻ ഉദ്ഘാടനം ചെയ്തു. 

എരുമേലി: എസ്.എൻ ഡി പി  വൈദിക യോഗം എരുമേലി യൂണിയൻ ഉദ്ഘാടനം എസ് എൻ ഡി പി യോഗം കൗൺസിലറും സ്പൈസസ് ബോർഡ് ചെയർമാനുമായ  എ ജി തങ്കപ്പൻ  നിർവ്വഹിച്ചു.യൂണിയൻ ചെയർമാൻ എം ആർ ഉല്ലാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ എം വി അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഭാരവാഹികളായി പി ആർ മഹേശ്വരൻ  ശാന്തി (പ്രസിഡന്റ്),ടി.എസ് ബിജു ശാന്തി(വൈസ് പ്രസിഡന്റ്),രാഹുൽ ശാന്തി (സെക്രട്ടറി),ശ്രീശാന്ത് ശാന്തി (ജോഃ സെക്രട്ടറി) എന്നിവരുൾപ്പെടെ 11 അംഗ കൗൺസിലിനേയും തിരഞ്ഞെടുത്തു.കേന്ദ്ര സമിതി ജോ.സെക്രട്ടറി രജീഷ് ശാന്തി,യൂണിയൻ വൈസ് ചെയർമാൻ കെ ബി ഷാജി,ജോയിന്റ് കൺവീനറുമ്മാരായ ജി.വിനോദ്, സന്തോഷ് പാലമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.