Wednesday, May 15, 2024
indiakeralaNews

തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഇ പാസ് നിര്‍ബന്ധം…

കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി തമിഴ്‌നാട്. വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലെത്താന്‍ ഇനി ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പാലക്കാട് കളക്ടറെ ഔദ്യോഗകമായി വിവരം അറിയിച്ചു. അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകം ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി വിമര്‍ശിച്ചു.25 ചെക്‌പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോടതി ചോദിച്ചു. ഇത് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍ക്ക് എതിരാണ്. കാസര്‍കോട് വഴി വരുന്നവര്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നഡ കളക്ടറോട് സംഭവത്തില്‍ കോടതി വിശദീകരണം തേടി. കേസ് ഇനി മാര്‍ച്ച് 18ന് പരിഗണിക്കും.