Saturday, May 18, 2024
keralaNewspolitics

എന്നും അവഗണിക്കപ്പെട്ട റെജി അമ്പാറ ഇത്തവണയെങ്കിലും സ്ഥാനാര്‍ത്ഥി ആകുമോ …….?

തിരഞ്ഞെടുപ്പുകളിലും അതും പാര്‍ട്ടി ഭാരവാഹിത്വം കാര്യങ്ങളിലെല്ലാം കഴിഞ്ഞ 38 വര്‍ഷത്തെ സജീവമായ പ്രവര്‍ത്തനത്തിനിടെ എന്നും അവഗണിക്കപ്പെട്ട റെജി അമ്പാറ ഇത്തവണ സ്ഥാനാര്‍ത്ഥി ആകുമോ.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ഥിയാക്കുമെന്ന് ഉറപ്പിച്ചു നിമിഷങ്ങളില്‍ പോലും അവസാന സമയങ്ങളില്‍ അട്ടിമറിയിലൂടെ പുതിയ ആളുകള്‍ എത്തുകയും തന്റെ അവസരങ്ങള്‍ ഒന്നൊന്നായി നിഷേധിക്കപ്പെടുകയും ചെയ്ത കര്‍ഷക കുടുംബത്തിലെ ഒരു കോണ്‍ഗ്രസുകാരനാണ് ഇത്തവണ ചേനപ്പാടി ഡിവിഷനില്‍ നിന്നും മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്.

1985 സി എം എസ് കോളേജില്‍ ബിഎ ചരിത്ര വിദ്യാര്‍ത്ഥി.85 മുതല്‍ 87വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ യുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍,86 ല്‍ കെ എസ് യു ജില്ലാസെക്രട്ടറി.ഇപ്പോഴത്തെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കന്മാരും അന്നത്തെ കെഎസ്യു നേതാക്കളുമായിരുന്നു കെ സി വേണുഗോപാല്‍ കൊടിക്കുന്നില്‍ സുരേഷ്, ഷാനിമോള്‍, വിഡി സതീശന്‍,ജോസ് സെബാസ്റ്റ്യന്‍ അടക്കമുള്ള നേതാക്കളുമായി യൂണിവേഴ്‌സിറ്റിയിലെ താരമായി.പ്രസംഗത്തിലൂടെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അതിവിദഗ്ധമായി പ്രവര്‍ത്തനം കാഴ്ചവച്ച നല്ല ഒരു കോണ്‍ഗ്രസുകാരനായ അമ്പാറ കോളേജിലെ ഒരു അക്രമം സംഭവവുമായി ബന്ധപ്പെട്ടാണ് മാനുഷിക നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് പിന്നീട് അവഗണനയുടെ ചതിക്കുഴിയില്‍ വീഴുന്നത്.കലാകായിക രംഗത്ത് സജീവമായ സാന്നിധ്യം നല്‍കിയ റജി അമ്പാറയുടെ പഠനം തുടങ്ങുന്നതും എരുമേലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്നാണ്.

വോളിബോളും,പാട്ടും,തൊപ്പിപ്പാള കൊണ്ടുള്ള കര്‍ഷക സമരവും, കാളവണ്ടി സമരവും, പിന്നീട് 2018 ല്‍ ബാന്‍ഡ് മേളം, തട്ടുകടയും അങ്ങനെ സമരങ്ങളുടെ മാതൃകയായി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിന് അടിത്തറ പാകുന്നതില്‍ പ്രധാന പങ്കുവച്ച അമ്പാറയ്ക്ക് അംഗീകാരങ്ങള്‍ ഓരോന്നായി തേടി എത്തുമ്പോഴും അതിനെല്ലാം വെട്ടി നിര്‍ത്തി ചിലര്‍ രംഗത്തുവന്നു.1995 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി.പ്രൊപ്പോസ് വാര്‍ഡില്‍  മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പില്‍ നിന്നും പ്രകാശ് പകരക്കാരനായി വന്നു.2005 ചേനപ്പാടി ഡിവിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇതേ കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്നും ജി. രാജ് എത്തി.2015 ല്‍ എരുമേലി ബ്ലോക്കില്‍ നിന്നും മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇതേ കോണ്‍ഗ്രസില്‍ ഗ്രൂപ്പില്‍ നിന്നും ബിനു മറ്റക്കര എത്തുന്നു.

എല്ലാ അവഗണനയ്ക്കും ചരിത്രം സാക്ഷിയായി 2019 കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായും-മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി ഇന്‍ ചാര്‍ജ്ജായി ബ്ലോക്ക് കമ്മറ്റിയുടെ വൈസ് പ്രസിഡന്റായും ശക്തമായ തിരിച്ചു വരവിന് വേദിയായി.
എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയുടെ ട്രസ്റ്റി,ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റേയും,നിര്‍മ്മല പബ്ലിക് സ്‌കൂളിന്റേയും പിറ്റിഎ പ്രസിഡന്റായും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു.
അങ്ങനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വരുമ്പോഴെല്ലാം താനറിയാതെ തനിക്കെതിരായി ഗ്രൂപ്പുകളുടെ മറവില്‍ പലരും രംഗെത്തെത്തി.അതിലൊന്നും തളരാതെ കോണ്‍ഗ്രസുകാരനായ അമ്പാറ തന്റെ മതേതര സ്വഭാവം മുറുകെ പിടിച്ച് എരുമേലിയില്‍ അതേ കോണ്‍ഗ്രസില്‍ പിന്തുടരുകയാണ്, ഇന്നും.എല്ലാ വെട്ടിനിര്‍ത്തലുകള്‍ക്കും സാക്ഷിയായി അവസാനവട്ടം ചേനപ്പാടി ബ്ലോക്ക് ഡിവിഷനിലേക്ക് വീണ്ടും മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഈ പാവം കോണ്‍ഗ്രസുകാരന്‍.ഈ അവസരത്തിലെങ്കിലും സീറ്റ് കിട്ടുമോ ഇല്ലയോ എന്നുള്ളതാണ് ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം.1930 കളില്‍ പാല അമ്പാറയില്‍ നിന്നും എരുമേലിയിലേക്ക് കുടിയേറിപ്പാര്‍ത്ത വടക്കേഎട്ട് ഒന്നില്‍ വീട്ടില്‍ കൂടുംബമാണ് അമ്പാറ കുടുംബമായി മാറിയത്.റജി അമ്പാറയുടെ ഭാര്യ – സൈനു.മക്കള്‍ രണ്ടു പേര്‍. അലന്‍ – കാനഡയില്‍ വിദ്യാര്‍ത്ഥി, മകള്‍ അലിന – . ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥി അപ്പോളോ ആശുപത്രി ഹൈദ്രബാദ്.