Thursday, May 16, 2024
NewsObituary

വീട്ടുമുറ്റത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. പിതാവ് ഔസേപ്പച്ചനാണ് പ്രവീണ്‍ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പന്‍ചോല പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.