Saturday, May 11, 2024
keralaNews

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും.

 

ലഹരിക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒമ്പത് മണിയോടെ ഇഡി സോണല്‍ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇ ഡി ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. ബിനീഷിനെ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇ ഡിയുടെ പ്രധാനലക്ഷ്യം.ഇതിനായി എന്‍ സി ബിക്ക് ഇ ഡി ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി അനുവദിച്ചാല്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും. അതേസമയം, മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ എന്‍ സി ബിയും കേസെടുക്കും. ഇ ഡി ചോദ്യം ചെയ്യലിന് ശേഷം എന്‍ സി ബി കസ്റ്റഡി അപേക്ഷ നല്‍കും.