Sunday, May 19, 2024
keralaNews

വീടിനു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം ജനൽ ചില്ലുകൾ തകർത്തു.

കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി നാലാം മൈൽ ആലംപരപ്പ് മേഖലയിൽ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ  വീടിന്റെ ജനലുകൾ തകർത്തു . ആലംപരപ്പ്  ഭാഗത്ത് താമസിക്കുന്ന വെച്ചൂർ വീട്ടിൽ പ്രസാദിന്റെ  വീടിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്.റാന്നിയിൽ ജോലി ചെയ്യുന്ന
പ്രസാദിന്റെ വീട്ടിൽ  ഭാര്യയും,രണ്ട് കുട്ടികളും മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നത്.രാത്രി ഒരുമണിയോടെ ഇഷ്ടിക കൊണ്ടാണ്  വീടിന് നേരെ ആക്രമണം ഉണ്ടായത്.ഇഷ്ടിക കൊണ്ടുള്ള ഏറിൽ അടുക്കള ഭാഗത്ത്  ജനൽ ചില്ലുകളാണ് തകർന്നത്.ജനൽ ചില്ലുകൾ തകർന്നതിനെ  തുടർന്ന്  പേടിച്ച വീട്ടുകാർ  സമീപത്തുള്ള  വീടുകളിൽ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസിൽ  പരാതി നൽകി.