Friday, May 17, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിലെ വനിത അംഗത്തിന് മനുഷ്യാവകാശ  കമ്മീഷൻ അവാർഡ്. 

എരുമേലി: എരുമേലി പഞ്ചായത്തിൽ വാർഡംഗമെന്ന നിലയിലും – ഒരു പൊതുപ്രവർത്തകയെന്ന നിലയിലും  മാതൃകപരമായ മനുഷ്യാവകാശ പ്രവർത്തനം കാഴ്ചവച്ച  എരുമേലി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം മറിയാമ്മ സണ്ണിക്ക്  ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അവാർഡ്. ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതിന്റെ  ഭാഗമായാണ്  ഇന്ന് കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്  ആൻറണി ഡൊമനിക് മെമന്റൊ  നൽകി ആദരിച്ചു. വാർഡിൽ പ്രളയകാലത്തും, കോവിഡ് കാലത്തും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് ലഭിച്ചത്.മനുഷ്യാവകാശ കമ്മീഷൻ സ്ഥാപക ചെയർമാൻ ഡോക്ടർ പി സി അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.