Tuesday, May 14, 2024
keralaNews

ഫാർമേഴ്സ് ബാങ്ക് നൂറിന്റെ നിറവിൽ ആഘോഷത്തിന് തുടക്കമായി

തലയോലപ്പറമ്പ്: വൈക്കം താലൂക്കിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിൽ ഒന്നായ തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വിസ് സഹകരണ ബാങ്കിന്റെ നൂറാമത് ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് ഉത്ഘാടനം ചെയ്തു.1921 ഡിസംബർ 7 നു പ്രവർത്തനം ആരംഭിച്ച ബാങ്ക് 1983 ൽ ഫാർമേഴ്സ് ബാങ്ക് ആയി സഹകരണ വകുപ്പ് ഉയർത്തി.അന്ന് സർക്കാർ നിയമിച്ച ഭരണ സമിതി അംഗങ്ങളായ പി.കെ.ശശിധരൻ പണിക്കശ്ശേരി ചിറ, അഡ്വ. സി.പി.ജി.കെ.നായർ,പി.കെ.ശശിധരൻ പൂതാക്കുഴി, എം.ഒ.ജോർജ് മുണ്ടിയിൽ, മുൻ . എം.ഡി. ബേബി മരങ്ങോലി, ബാങ്ക് ചീഫ് പ്രോമോട്ടിംഗ് അംഗമായിരുന്ന ഭാർഗ്ഗവിയമ്മ കാക്കോട്ടിത്തറ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളായ ജോസ്. വി.ജേക്കബ്, സെലീനാമ്മ ജോർജ്, പി.വി.കുര്യൻ, വിജയമ്മ ബാബു, അഡ്വ. ശ്രീകാന്ത് സോമൻ, കെ.അജിത്ത്, ജോൺസൻ ആന്റണി, കെ.എസ്.ചന്ദ്രിക, കെ.സുരേഷ് കുമാർ , ബാങ്ക് മാനേജിംഗ് ഡയറക്ടർ മിനിമോൾ. ഐ. എന്നിവർ പങ്കെടുത്തു.