Sunday, May 5, 2024
keralaNews

വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സിലബസില്‍ കാവിവല്‍കരണമില്ല. പോരായ്മകള്‍ രണ്ടംഗ സ്വതന്ത്രവിദഗ്ധസമിതി അന്വേഷിക്കും. അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്ന് തീരുമാനിക്കും. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും രചനകള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയില്ലെന്നും വി.സി. ഒരു വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അതുമായി ബന്ധപ്പെട്ടവരുടെ രചനകള്‍ അറിഞ്ഞിരിക്കണം. ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.