Friday, May 17, 2024
Local NewsNews

എരുമേലി എന്‍ എസ് എസ് കരയോഗം വാര്‍ഷികം നടത്തി

എരുമേലി : എരുമേലി ശ്രീ ഭൂതനാഥവിലാസം എന്‍ എസ് എസ് കരയോഗ വാര്‍ഷികം എരുമേലി കരയോഗം ഓഫീസില്‍ നടത്തി.കരയോഗം പ്രസിഡന്റ് റ്റി അശോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗം പൊന്‍കുന്നം യൂണിയന്‍ കമ്മിറ്റിയംഗം എം എസ് വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്തു.നീറമണ്‍കര എന്‍ എസ് എസ് വനിത കോളേജ് അസി.പ്രൊഫസര്‍ അനില ജി നായര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി റ്റി എ ശ്രീകുമാര്‍ റിപ്പോര്‍ട്ടും കണക്കും, 2023-2024 ബഡ്ജറ്റും അവതരിപ്പിച്ചു.
വൈ: പ്രസിഡന്റ് കെ. ജി . ഹരികൃഷ്ണന്‍ , വനിത സമാജം സെക്രട്ടറി ഉഷാദേവി മറ്റത്തില്‍ ,വനിത സമാജം പ്രസിഡന്റ് ശോഭനാ ദേവി എന്നിവര്‍ സംസാരിച്ചു.