Monday, April 29, 2024
keralaNews

കാലത്തിന് അനുസരിച്ച് ചിന്താഗതി മാറണം : ബിനു കണ്ണന്താനം

തുടർച്ചയായ 72 മണിക്കൂർ പ്രസംഗത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഡോ. ബിനു കണ്ണന്താനം മാറിയ കാലത്തിന് മാറിയ ചിന്താഗതി രക്ഷിതാവിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമാണെന്ന് എരുമേലി സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലെ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിൽ പറഞ്ഞു.മാറിയ ടെക്നോളജിക്ക് അനുസരിച്ചുള്ള കോഴ്സുകളും ജോലി മേഖലകളും തെരഞ്ഞെടുക്കാത്ത വിദ്യാർത്ഥികൾ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം.എസ്. എസ്. എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 25 വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.പി.ടി.എ. പ്രസിഡൻ്റ് സോയുസ് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചറൽ സയൻ്റിസ്റ്റ് ഡോ. തോമസ് സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ്സ് മേഴ്സി ജോൺ എന്നിവർ പ്രസംഗിച്ചു.