Saturday, May 4, 2024
keralaNews

സംസ്ഥാന കുടുംബശ്രീ ഫോട്ടോഗ്രാഫി പുരസ്‌കാരം എരുമേലി സ്വദേശി സന്ദീപ് സെബാസ്റ്റ്യന്

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ എരുമേലി സ്വദേശി സന്ദീപ് സെബാസ്റ്റ്യന്‍ കണ്ണംകുളം ഒന്നാം സ്ഥാനം നേടി. കുടുംബശ്രീ ഒരു നേര്‍ച്ചിത്രം എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ എരുമേലിയിലെ ജനകീയ ഹോട്ടലില്‍ രണ്ടാം വട്ടം തനിക്ക് ഭക്ഷണം വിളമ്പുന്ന കുടുംബശ്രീ പ്രവര്‍ത്തകയെ സ്നേഹപൂര്‍വ്വം വിലക്കുന്ന നാട്ടുകാരന്റെ ചിത്രമാണ് സന്ദീപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25000 രൂപയാണ് സമ്മാനത്തുക.മലപ്പുറം തെക്കന്‍കുറ്റൂര്‍ സ്വദേശി സുരേഷ് കാമിയോയ്ക്കാണ് രണ്ടാം സ്ഥാനം. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ വിന്‍സെന്റ് പുളിക്കല്‍ മൂന്നാം സ്ഥാനം നേടി. പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.ഫോട്ടോഗ്രാഫി മേഖലയില്‍ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സന്ദീപ് ദിനപ്പത്രങ്ങള്‍ക്കുവേണ്ടിയും ഫോട്ടോകള്‍ എടുക്കാറുണ്ട്. ഭാര്യ: ബ്ലസി. മക്കള്‍: എസക്കിയേല്‍, ഇമ്മാനുവല്‍, എല്‍ക്കാന.