Sunday, May 19, 2024
keralaNews

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രൈമറി വിഭാഗത്തില്‍ 14 ഉം, സെക്കന്ററി വിഭാഗത്തില്‍ 13 ഉം, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 9 ഉം, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.

പ്രൈമറി വിഭാഗം

ജെ സെല്‍വരാജ്, ഡി ആര്‍ ഗീതാകുമാരി, വി അനില്‍, എ താഹിറ ബീവി, ബിനുജോയ്, ടി ബി മോളി, കെ എം നൗഫല്‍, പി രമേശന്‍, സി മോഹനന്‍, ബിജു മാത്യു, എം കെ ലളിത, എ ഇ സതീഷ് ബാബു, കെ സി ഗിരീഷ് ബാബു, പി കൃഷ്ണദാസ്.

സെക്കന്‍ഡറി വിഭാഗം

കെ വി ഷാജി, എം എ അബ്ദുള്‍ ഷുക്കൂര്‍, ടി രാജീവന്‍ നായര്‍, ഐസക് ഡാനിയേല്‍, മൈക്കില്‍ സിറിയക്, എ സൈനബ ബീവി, പി വി എല്‍ദോ, വി ടി ഗീതാ തങ്കം, കെ പി രാജീവന്‍, യു കെ ഷജില്‍, എം സുനില്‍കുമാര്‍, ടി എ സുരേഷ്, ഡി നാരായണ.

ഹയര്‍ സെക്കന്‍ഡറി വിഭാഗം

കെ സന്തോഷ് കുമാര്‍, ഡോ. കെ ലൈലാസ്, സജി വര്‍ഗീസ്, കെ എ ജോയ്, ബാബു പി മാത്യു, എം വി പ്രതീഷ്, എന്‍ സന്തോഷ്, എസ്, എസ് ഗീതാ നായര്‍, കെ എസ് ശ്യാല്‍.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം

സാബു ജോയ്, വി പ്രിയ, രതീഷ് ജെ ബാബു, എം വി വിജന, എന്‍ സ്മിത