Saturday, May 4, 2024
keralaNews

കോട്ടയത്ത് ആശുപത്രിയിലെത്തിയ റിമാന്റ് പ്രതി പോലീസിനെ  വെട്ടിച്ച് രക്ഷപ്പെട്ടു. 

കോട്ടയം : ആശുപത്രിയിൽ ചികിൽസക്കായി കൊണ്ടുവന്ന പോക്സോ കേസിലെ
റിമാന്റ് പ്രതി  പോലീസിനെ  വെട്ടിച്ച് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30 ഓടെ കോട്ടയം ജില്ല ആശുപത്രിയിലായിരുന്നു സംഭവം.കഴിഞ്ഞ ആഗസ്റ്റ് – 31നും , ഒക്ടോബർ- 11 നും നടന്ന രണ്ട് കേസിൽ പ്രതിയായ മുണ്ടക്കയം കോരുത്തോട് മടുക്ക സ്വദേശി പുളിമൂട്ടിൽ ബിഗീഷ് (25) ആണ് രക്ഷപ്പെട്ടത്.
മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസിലും  ഇയാൾ ജില്ല ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്നു.ഇന്ന് രാവിലെ രണ്ട് പ്രതികളുമായി ആശുപത്രിയിലെത്തിയ പോലീസ് ബാത്ത് റൂമിൽ പോകുന്നതിനായി വിലങ്ങ് അഴിക്കുകയായിരുന്നു. ബാത്ത് റൂമിൽ പോയി തിരികെ വന്ന പ്രതി പോലീസിനെ തള്ളിയിട്ട് വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ്  അന്വേഷണം ആരംഭിച്ചു.