Tuesday, May 14, 2024
keralaNewsUncategorized

വിജയ് ബാബുവിനെ പിടിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ വിജയ് ബാബുവിനെ പിടികൂടാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.

രണ്ടോ മൂന്നോ ദിവസത്തിനകം പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നതും ഇന്റര്‍പോളിന്റെ സഹായത്തോടെയാണ്.

വളരെ ഗൗരവമുള്ള കേസാണ് ഇതെന്ന് പോലീസ് ആവര്‍ത്തിച്ച് പറയുന്നു. കേസിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നു. അതുകൊണ്ട് തന്നെ സാങ്കേതിക ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.

അതുകൊണ്ട് തന്നെ വിജയ് ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിച്ച് നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഹാജരാകാന്‍ ഈ മാസം 19 വരെ വിജയ് ബാബു സമയം ചോദിച്ചിരുന്നു. എന്നാല്‍ ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.