Tuesday, May 14, 2024
keralaNews

പോക്‌സോ കേസില്‍ പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

പാലക്കാട്: പാലക്കാട് കൊപ്പത്ത് പോക്‌സോ കേസില്‍ പ്രതിക്ക് 64 വര്‍ഷം തടവ് വിധിച്ച് കോടതി.

പട്ടാമ്പി അതിവേഗ സെഷന്‍സ് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

പ്രതി ഇബ്രാഹിമിന് 64 വര്‍ഷം കഠിനതടവും, 2 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.