Tuesday, May 21, 2024
keralaNews

കടയുടമകളുടെ യോഗം വിളിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പഞ്ചായത്ത് തലത്തില്‍ കടയുടമകളുടെ യോഗം വിളിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്റ്റേഷന്‍ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രണ്ടുദിവസത്തിനകം യോഗം വിളിക്കാനാണ് നിര്‍ദേശം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശിക്കും. പൊതുയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ചൂണ്ടികാണിച്ചുള്ള അനൗണ്‍സ്‌മെന്റ് പൊലീസ് നടത്തും.