Friday, May 10, 2024
keralaNews

വിഎസും ആന്റണിയും വോട്ട് ചെയ്യാത്ത തെരഞ്ഞെടുപ്പ്…

കേരള രാഷ്ട്രീയത്തിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും,എ കെ ആന്റണിയും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്. എ കെ ആന്റണി കൊവിഡ് മുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടില്‍ വിശ്രമത്തിലാണ്.വി എസ് അച്യുതാനന്ദന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തപാല്‍ വോട്ടിനായി ആപേക്ഷിച്ചിരുന്നെങ്കിലും പഞ്ചായത്ത് രാജ് ആക്ടില്‍ ഇതിന് വകുപ്പില്ലാത്തതിനാല്‍ നല്‍കാനാവില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും മാത്രമാണ് സ്‌പെഷ്യല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം രൂപീകൃതമായതിന് ശേഷം ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും വി എസ് ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത്.ആലപ്പുഴയിലാണ് വിഎസിന്റെ വോട്ട്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ വോട്ട് വഴുതക്കാടാണ്. ജഗതി സ്‌കൂളിലാണ് സാധാരണ ആന്റണി വോട്ട് ചെയ്യാനെത്താറ്. കൊവിഡ് ബാധിതരായ ആന്റണിയും ഭാര്യയും രോഗമുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടില്‍ വിശ്രമത്തിലാണ്.