Saturday, April 27, 2024
keralaNews

സംസ്ഥാനത്ത് ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആരംഭിച്ചു.

സംസ്ഥാനത്ത് ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന തെക്കന്‍ ജില്ലകളില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ ആറ് മണിക്ക് മുമ്ബായി ഉദ്യോസ്ഥരും മറ്റും പോളിംഗ് സ്റ്റേഷനിലെത്തി മോക്ക് പോളിംഗ് അടക്കമുള്ളവ പൂര്‍ത്തിയാക്കി. കൃത്യം ഏഴ് മണക്ക് തന്നെ വോട്ടിംഗ് ആരംഭിക്കുകയായിരുിന്നു. പല ബൂത്തിലും രാവിലെ ഏഴിന് തന്നെ വോട്ട് ചെയ്യാന്‍ നിരവധി പേരെത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും വോട്ടിംഗ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്.ആകെ 88,26,620 വോട്ടര്‍മാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്.ഇതില്‍ 42,530 പേര്‍ കന്നിവോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്‌ബോഴും പുറത്തു പോകുമ്‌ബോഴും സാനിറ്റൈസര്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടിന് അവസരം ലഭിക്കാത്ത കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.