Monday, April 29, 2024
GulfkeralaNewsworld

വാഹനാപകടം :മൂന്ന് മരണം

ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷമീം, പൊന്നാനി സ്വദേശി റസാഖ്, മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇടുക്കി സ്വദേശി ശരണ്‍ജിത്ത് ശേഖര്‍, സജിത്തിന്റെ ഭാര്യ എന്നിവര്‍ക്കു പരുക്കേറ്റു.മിസൈദ് സീലൈനില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കാറില്‍ പോയ സംഘമാണ് ഇന്നലെ വൈകിട്ട് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കല്ലില്‍ ഇടിച്ചു നിയന്ത്രണം വിട്ടതാണ് അപകട കാരണം. പരുക്കുക്കേറ്റവരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ വക്രയിലെ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.