Saturday, May 4, 2024
keralaNews

വാളയാര്‍ കേസ്: തുടരന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണം; ഹൈക്കോടതി

വാളയാര്‍ കേസിന്റെ തുടരന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിക്കാണു നിര്‍ദേശം.

ഇനിയും വൈകിയാല്‍ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നു കോടതി പറഞ്ഞു. സിബിഐ കേസ് ഏറ്റെടുത്താലുടന്‍ കേസിന്റെ ഫയലും രേഖകളും കൈമാറണമെന്നു പൊലീസിനും നിര്‍ദേശം നല്‍കി. രണ്ടു കുട്ടികളുടെയും മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.